വിളവെടുപ്പിന് പാകമായ നെല്‍കൃഷി നശിക്കുന്നു

Tuesday 7 April 2015 8:40 pm IST

കടുത്തുരുത്തി: മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെയും കാവിക്കളം വാച്ചുനിലം, എരുമപ്പെട്ടി എന്നീ പ്രദേശങ്ങളിലെയും നാല്പതേക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെല്‍കൃഷി നശിക്കുന്നു. കനാല്‍വെള്ളവും കനത്ത മഴയും കാരണമാണ് നെല്‍കൃഷി നശിക്കുന്നത്. എംവിഐപി കനാല്‍ തുറന്നുവിട്ടതും പാടത്ത് ജലനിരപ്പുയരാന്‍ കാരണമായി. കനത്ത കാറ്റുമൂലം നെല്‍ച്ചെടികള്‍ ഒന്നാകെ പാടത്ത് വീഴാന്‍ കാരണമായി. പാടത്ത് വെള്ളം നിറഞ്ഞതിനാല്‍ കൊയ്ത്തുയന്ത്രം പാടത്തിറക്കാന്‍ സാധിക്കില്ല. ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത പണം വെള്ളത്തിലായതോര്‍ത്ത് കര്‍ഷകര്‍ വിലപിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.