ഇടുക്കി ഡാമില്‍ വെള്ളം 2352.82 അടി

Tuesday 7 April 2015 9:11 pm IST

ഇടുക്കി: ഇടുക്കി ഡാമില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എട്ട് അടി വെള്ളം കൂടുതല്‍. 2352.82 അടി വെള്ളമാണ് കഴിഞ്ഞ ദിവസം ഡാമിലുണ്ടായിരുന്നത്. 11.110 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്. ഡാമില്‍ 48.23 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2344.68 അടിവെള്ളമാണ് ഉണ്ടായിരുന്നത്. തല്‍ക്കാലം വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇപ്പോഴത്തെ സ്ഥിതി വച്ച് ജൂണ്‍ മാസം വരെ ഡാമിലെ വെള്ളമുപയോഗിച്ച് പ്രതിസന്ധികളില്ലാതെ വൈദ്യുതി നിര്‍മ്മിക്കാം. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നതും സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതും കേരളത്തെ ഇരുട്ടില്‍ നിന്നും രക്ഷപെടുത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.