ശബരിമല ക്ഷേത്രം 10ന് തുറക്കും; വിഷുക്കണി ദര്‍ശനം 15ന്

Tuesday 7 April 2015 9:13 pm IST

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേടവിഷു ഉത്സവത്തിനായി 10ന് വൈകിട്ട് 5.30ന് തുറക്കും. 11 മുതല്‍ 19 വരെ പതിവു പൂജകള്‍ക്കു പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും നടത്താം. ഏപ്രില്‍ 15ന് മേടവിഷു ദിവസം പുലര്‍ച്ചെ നാലിന് നട തുറന്ന് വിഷുക്കണി ദര്‍ശനം ആരംഭിക്കും. ശബരിമല തന്ത്രിയും മേല്‍ശാന്തിയും മാളികപ്പുറം-പമ്പ മേല്‍ശാന്തിമാരും വിഷുക്കൈനീട്ടം നല്‍കും. രാവിലെ ഏഴുവരെ കണിദര്‍ശനവുമുണ്ടാവും. തുടര്‍ന്ന് നെയ്യഭിഷേകം, വിവിധ അഭിഷേകങ്ങള്‍, ഉഷപൂജ എന്നിവ നടക്കും. 19ന് രാത്രി 10ന് നട അടച്ചു കഴിഞ്ഞാല്‍ പിന്നെ ഇടവമാസ പൂജകള്‍ക്കായി മേയ് 14ന് വൈകിട്ട് വീണ്ടും നട തുറക്കും. ശബരിമലയില്‍ പൂജയ്ക്കും പ്രസാദത്തിനും മുറികള്‍ക്കും മുന്‍കൂറായി ഓണ്‍ലൈന്‍ മുഖേന പണമടച്ച് ബുക്ക് ചെയ്യാം. അഷ്‌ടോത്തരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, സ്വയംവരാര്‍ച്ചന, ഗണപതിഹോമം, ഒറ്റഗ്രഹപൂജ, നവഗ്രഹപൂജ, നാഗരുപൂജ, നീരാജ്ജനം, ഭഗവതിസേവ, പുഷ്പാഭിഷേകം എന്നീ പൂജകള്‍ക്കും അപ്പം, അരവണ, മഞ്ഞള്‍, കുങ്കുമം, വിഭൂതി എന്നീ പ്രസാദങ്ങള്‍ക്കും സന്നിധാനത്ത് താമസിക്കാന്‍ മുറികള്‍ക്കും മുന്‍കൂറായി www.sabarimalatempletdb.com, www.travancoredevaswomboard.org എന്നീ വെബ്‌സൈറ്റുകള്‍ വഴി ബുക്ക് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.