തിരുവനന്തപുരം: പി.സി ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി. പി.സി ജോര്‍ജ് എത്ര പ്രകോപിപ്പിച്ചാലും പുറത്താക്കില്ലെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
ഒരു കുഞ്ഞാടിനെ നഷ്ടപ്പെട്ടാല്‍ 99 എണ്ണത്തേയും ഉപേക്ഷിച്ച് നഷ്ടപ്പെട്ടതിനെ തേടിപ്പോകുന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്നും മാണി പറഞ്ഞു. ജോര്‍ജ് മാണിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
പാര്‍ട്ടി ആവശ്യം യുഡിഎഫ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാണി പറഞ്ഞു. ജോര്‍ജിനെ പുറത്താക്കിയല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ നല്ലത് എന്നായിരുന്നു മാണിയുടെ പ്രതികരണം.
ജോര്‍ജ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജിനെ മാറ്റിയതിനുപിന്നാലെ മാണിക്കെതിരെ പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. കത്തില്‍ ജോസ് കെ മാണിക്കെതിരെയും പി.സി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: