ലഖ്നൗ: കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ ബന്ധു അക്രമികളുടെ വെടിയേറ്റ് മരിച്ചു. വ്യവസായിയും പെട്രോള്‍ പമ്പ് ഉടമയുമായ അരവിന്ദ് സിംഗ് ആണ് കൊല്ലപ്പെട്ടത്. വാരണാസി ജില്ലയിലാണ് സംഭവം. ഭാര്യയെ വിമാനത്താവളത്തില്‍ വിട്ടശേഷം കാറില്‍ തിരിച്ചുവരുന്നതിനിടെയാണ് ബൈക്കിലെത്തിയവര്‍ അരവിന്ദ് സിംഗിന് നേരെ നിറയൊഴിച്ചത്.
കഴുത്തില്‍ വെടിയേറ്റ സിംഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. റൂറല്‍ എസ്.പി എ.കെ പാണ്ഡെയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ഉത്തര്‍പ്രദേശ് വക്താവ് വിജയ് ബഹദൂര്‍ പാഥക്ക് കൊലയെ അപലപിച്ചു.
സംസ്ഥാനം ഗുണ്ടകളുടെ പിടിയിലാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: