തലശേരി: ചിത്രകാരന് പി.എസ്. കരുണാകരന് (78) അന്തരിച്ചു. തലശേരി തിരുവങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. ജലച്ഛായ ചിത്രരചനയില്‍ തനത് മുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു പി.എസ് കരുണാകരന്. തലശ്ശേരി കേരള സ്കൂള്‍ ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പലായ പി.എസ്.കരുണാകരന് മലബാര്‍ മേഖലയിലെ ഒട്ടുമിക്ക ചിത്രകാരന്മാരുടെയും ചിത്രഗുരുവാണ്.
കേരള ലളിതകലാ അക്കാദമി വിശിഷ്ടാംഗത്വം, അക്കാദമി പുരസ്കാരം, കേന്ദ്രസംസ്ഥാന ലൈഫ് ടൈം കലാകാര ഗ്രാന്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിരവധി ചിത്രങ്ങള്‍ പി.എസിന്റേതായി സൂക്ഷിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ വാണിജ്യ എക്സിബിഷനുകളിലെ കവാടങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം ട്രസ്റ്റിയും ചെയര്‍മാനുമായിരുന്നു. ഭാര്യ ഗൗരി, മക്കള്‍ ശ്രീകല പരേതനായ ശ്രീകാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: