മദ്യം വാങ്ങാന്‍ നിന്ന് വിഷമിക്കേണ്ട സഹായിക്കാന്‍ ആളുകളേറെ

Wednesday 8 April 2015 6:17 pm IST

മുഹമ്മ: ബാറുകള്‍ പൂട്ടിയതോടെ ബീവറേജസ് ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കുടിയന്മാരുടെ നീണ്ടനിര. മുഹമ്മ ബീവറേജസ് ഔട്‌ലെറ്റിന് മുന്നിലാണ് മദ്യപന്മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അഭിമാന ക്ഷതമുണ്ടാകുമെന്ന് കരുതി ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ക്ക് സഹായഹസ്തവുമായെത്തുന്നവരും ഇവിടെ സുലഭം. മദ്യം വാങ്ങി വരുന്നവര്‍ക്ക് നൂറും അമ്പതും കൂട്ടിക്കൂട്ടി കൊടുത്താല്‍ തങ്ങള്‍ വാങ്ങിയത് കൊടുത്തിട്ടു പോകും. വീണ്ടും ക്യൂ നില്‍ക്കാന്‍ വാങ്ങലും വില്‍ക്കലും ചെറിയ ബിസിനസായി പുരോഗമിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും റോഡിലൂടെ കടന്നുപോകാന്‍ പ്രയാസപ്പെടുന്ന സന്ദര്‍ഭങ്ങളും ഇവിടെ പതിവാണ്. മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനപ്പെരുപ്പവും കുടിയന്മാരുടെ ബഹളവും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.