കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന കൊല്‍ക്കത്ത മോഹന്‍ ബഗാന് സമനില. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോങ് എഫ്സിയാണ് കരുത്തരായ മോഹന്‍ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
ഏറെ വാശിയേറിയ മത്സരത്തില്‍ ഇരുടീമുകളും നിരവധി അവസരങ്ങളാണ് തുലച്ചുകളഞ്ഞത്.
11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മോഹന്ബഗാന് 25 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുകളുള്ള നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം 11 കളികളില്‍ നിന്ന് 11 പോയിന്റ് മാത്രമുള്ള ഷില്ലോങ് ലജോങ് എഫ്സി 11-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: