റാഞ്ചി: ക്രിക്കറ്റ് കളത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിക്ക് ഇടയ്ക്കൊക്കെ പിഴശിക്ഷകിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ക്യാപ്ടന് കൂളിന് കളത്തിനും പുറത്തും പിഴയടയ്ക്കേണ്ടിവന്നിരിക്കുന്നു. ലോകകപ്പിന്റെ ക്ഷീണമകറ്റാന്‍ റാഞ്ചിയില്‍ ഇറങ്ങിയ ധോണി ചെയ്ത കുറ്റം, ട്രാഫിക് നിയമ ലംഘനം.
ഇരുചക്രവാഹനങ്ങളുടെ വലിയൊരു ആരാധകനാണ് എംഎസ്ഡി. കഴിഞ്ഞ ദിവസം അതിലൊരു ബുള്ളറ്റെടുത്ത ധോണി റാഞ്ചിയിലൂടെ മൂന്നു മണിക്കൂറോളം ചുറ്റിക്കറങ്ങി. വാഹനത്തിന്റെ മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റുണ്ടായിരുന്നില്ല. വാഹന നമ്പര്‍ മഡ്ഗാഡില് പതിച്ചിരിക്കുകയായിരുന്നു. നിയമ ലംഘനം കയ്യോടെ പിടിച്ച ട്രാഫിക് പോലീസ് ധോണിക്ക് 450 പിഴയിട്ടു. പിഴച്ചീട്ടുമായി ധോണിയുടെ ഒരു പോലീസുകാരന് ധോണിയുടെ വീട്ടിലുമെത്തി. പിഴച്ചയടച്ച പിതാവ് പാന്‍ സിങ്ങാണ് ധോണിയുടെ മാനംകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: