ക്വാലാലമ്പൂര്‍: സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാംതോല്‍വി. ഇന്നലെ ആതിഥേയരായ മലേഷ്യയോടാണ് ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. കളിയുടെ 17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് സാറി ഫൈസല്‍ മലേഷ്യക്ക് ലീഡ് നേടിക്കൊടുതു.
എന്നാല്‍ മൂന്നു മിനിറ്റിനുശേഷം പെനാല്‍റ്റി കോര്‍ണറിലൂടെ തന്നെ രൂപീന്ദര്‍ സിംഗ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി. പിന്നീട് 35-ാം മിനിറ്റില്‍ സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ സംസുള്‍ ഹസിഖ് മലേഷ്യയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 51-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ രൂപീന്ദര്‍ ഇന്ത്യക്ക് വീണ്ടും സമനില നേടിക്കൊടുത്തെങ്കിലും ഏഴ് മിനിറ്റിനുശേഷം അബ്ദുള്ള ഷാറൂണ്‍ മലേഷ്യയുടെ വിജയഗോള്‍ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യ ന്യൂസിലാന്‍ഡിനോടും പരാജയപ്പെട്ടിരുന്നു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: