ധാക്ക: ബംഗ്ലാദേശില്‍ ബസ് മരക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി 24 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇവരെ ബഹ്ന ഉപസീല ഹെല്‍ത്ത് കോംപ്ലക്സിലും ഫര്‍ദാപൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചതായി ഫര്‍ദാപൂര്‍ ഫയര്‍ സര്‍വീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
അതേസമയം അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
19 പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്. ഇന്നു പുലര്‍ച്ചെ 1.15ന് ഫര്‍ദാപൂര്‍ ജില്ലയിലാണ് അപകടം.
ബാരിസല്‍-ധാക്ക ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് മരക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ഹൈവേ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ബസില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: