തിരുവനന്തപുരം: അഴിമതി ആരോപണം ഉന്നയിച്ച മുന്‍മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസയച്ചു. ഒരാഴ്ചയ്ക്കകം അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രിയുടെ ഓഫീസിനും പേഴ്സണല്‍ സ്റ്റാഫിനുമെതിരേ പാലക്കാട്ട് ഒരു പൊതുപരിപാടിയിലും തുടര്‍ന്ന് നിയമസഭയിലുമായിരുന്നു ഗണേഷ്കുമാര് ആരോപണമുന്നയിച്ചത്. തുടര്‍ന്നു ലോകായുക്തയ്ക്കു മുന്നില്‍ മൊഴി നല്കിയ ശേഷം മാധ്യമങ്ങളോടും ഗണേഷ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
കോടികളുടെ അഴിമതിയാണു ഇബ്രാഹിം കുഞ്ഞ് നടത്തിയതെന്നും അദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നും ആരോപിച്ച ഗണേഷ് ഇക്കാര്യം ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടന്നാണ് ഇബ്രാഹിം കുഞ്ഞ് ഗണേഷിനു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: