പിതാവിന്റെ കൈ മക്കള്‍ തല്ലിയൊടിച്ചു

Thursday 9 April 2015 12:43 pm IST

കരുനാഗപ്പള്ളി: കുടുംബ ഓഹരി വീതംവെയ്ക്കാന്‍ വിസമ്മതിച്ച പിതാവിന്റെ കൈ മക്കള്‍ മര്‍ദ്ദിച്ച് ഒടിച്ചു. പിതാവ് കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് പൈനുംമൂട്ടില്‍ തെക്കതില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (66) നെയാണ് നാല് മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയെന്ന് കാണിച്ച് കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് പരാതിക്കാരന്റെ മൊഴിയെടുത്ത് മുതിര്‍ന്ന പൗരന്‍ എന്ന നിലയില്‍ പ്രത്യേക വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ എത്തിയ നാല് മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി. വലതുകൈയ്ക്ക് പൊട്ടലേറ്റ നിലയില്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ മരണപ്പെട്ട് ഒന്നരവര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭാര്യയുടെ പേരിലുണ്ടായിരുന്ന വസ്തു ഉള്‍പ്പെടെ വീതം വയ്ക്കലാണത്രെ കാരണം. അബ്ദുള്‍ ലത്തീഫിന് മാനസികരോഗമുണ്ടെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ മക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ കൗണ്ടര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.