സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസ്; ഗൗരിയമ്മ ചര്‍ച്ചയ്ക്ക്

Thursday 9 April 2015 9:54 pm IST

ആലപ്പുഴ: ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാന്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസ് തീരുമാനിച്ചു. ലയനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനും ചര്‍ച്ചകള്‍ക്കും കെ.ആര്‍. ഗൗരിയമ്മയെ ഇന്നലെ ചേര്‍ന്ന അഞ്ചംഗ ഉപസമിതി യോഗം ചുമതലപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം കെ.ആര്‍. ഗൗരിയമ്മയെ സന്ദര്‍ശിച്ച് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനമറിയാക്കാമെന്ന മറുപടിയാണ് അന്ന് ഗൗരിയമ്മ നല്‍കിയത്. വരും ദിവസം ഗൗരിയമ്മ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തും. ജെഎസ്എസ് നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ വേണമെന്ന് ഗൗരിയമ്മ സിപിഎമ്മിനോട് ആവശ്യപ്പെടും. എന്നാല്‍ യുവജന സംഘടനയുള്‍പ്പെടെയുള്ളവര്‍ക്ക് ഗൗരിയമ്മയുടെ നീക്കത്തില്‍ വിയോജിപ്പുണ്ട്. പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്തി എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഇവരുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.