ബാഗ്ദാദ്: ഇറാഖില്‍ മന്ത്രവാദവും ആഭിചാര കര്‍മ്മവും ചെയ്തു പോന്നെന്ന കുറ്റത്തിന് പൊതുസമക്ഷത്തില്‍ വച്ച് ഐഎസ് ഭീകരര്‍ ഒരാളുടെ തലയറുത്തു.
ഈ ക്രൂര കൃത്യത്തിന് ശേഷം ഭീകരര്‍ ഇതിന്റെ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജനങ്ങള്‍ നോക്കി നില്‍ക്കെ തലയറുക്കപ്പെട്ട മന്ത്രവാദി രക്തത്തില്‍ കുളിച്ച് താഴെ വീഴുന്നതാണ് ചിത്രം.
അറുത്തു മാറ്റപ്പെട്ട തല വീണുകിടക്കുന്ന മന്ത്രവാദിയുടെ പുറത്ത് തന്നെ വച്ചിരിക്കുന്നതാണ് പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: