മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറും

Thursday 9 April 2015 6:54 pm IST

കുട്ടനാട്: മങ്കൊമ്പ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 15 മുതല്‍ 24 വരെ നടത്തും. 15ന് രാവിലെ ഏഴിന് കൊടിയേറ്റ്, വൈടിട്ട് ആറിന് കര്‍പ്പൂര താലപ്പൊലി, രാത്രി 7.30ന് താലപ്പൊലിവരവ്, രാത്രി 12ന് തപ്പ് പടയണി, രണ്ടിന് വിശേഷാല്‍ വന്‍ കോലം വരവ്. 16ന് രാവിലെ 11ന് ഉത്സവബലി, രാത്രി 7.30ന് തായമ്പക, എട്ടിന് നാളികേരനിവേദ്യം, ഒമ്പതിന് വിളക്കെഴുന്നള്ളിപ്പ്. 17ന് വൈകിട്ട് 5.30ന് വേലകളി, കുളത്തില്‍ വേല, രാത്രി 9.30ന് സോപാനനൃത്തം, പുലര്‍ച്ചെ നാലിന് വന്‍കോലം വരവ്. 18ന് വൈകിട്ട് 6.30ന് സേവ എഴുന്നള്ളിപ്പ്, രാത്രി 10ന് ശ്രീഭൂതബലി. 19ന് രാത്രി ഒമ്പതിന് നൃത്തനാടകം. 20ന് രാത്രി എട്ടിന് തിരുവാതിരകളി, 10ന് വൈക്കം മാളവികയുടെ നാടകം. 21ന് രാത്രി 9.30ന് നൃത്താഞ്ജലി, 1.30ന് പള്ളിവേട്ട. 22ന് രാവിലെ 8.30ന് ആറാട്ടെഴുന്നള്ളിപ്പ്, ഒമ്പതിന് ഓട്ടന്‍തുള്ളല്‍, 10.30ന് ചാക്യാര്‍കൂത്ത്, ഒന്നിന് ആറാട്ട് വരവ്, വൈകിട്ട് അഞ്ചിന് കൊടിയിറക്ക്, രാത്രി എട്ടിന് നാടന്‍പാട്ടിന്റെയും നാടന്‍കലകളുടെയും ദ്യശ്യാവിഷ്‌കാരം പതികുലം. 23ന് രാത്രി എട്ടിന് കഥകളിബാലിവധം. 24ന് രാവിലെ എട്ടിന് കാപ്പൊലി, വൈകീട്ട് നാലിന് പകല്‍ അരങ്ങ് കഥ: സീതാസ്വയംവരം, വൈകിട്ട് ആറിന് കാളക്കെട്ട്മുടിയാട്ടം, 7.30ന് തിരുവരങ്ങില്‍ മോഹിനിയാട്ടക്കച്ചേരി, രാത്രി എട്ടിന് നടയില്‍ തൂക്കം ആരംഭം, 8.30ന് ഒന്നാം ഗരുഡന്‍വരവ്, 9.30ന് രണ്ടാം ഗരുഡന്‍വരവ്, 10ന് തിരുവരങ്ങില്‍ ഭക്തിഗാനമേള, 10.30ന് മൂന്നാം ഗരുഡന്‍വരവ്, 11.30ന് നാലാം ഗരുഡന്‍വരവ്, പുലര്‍ച്ചെ അഞ്ചിന് ഗരുഡന്‍തൂക്കം, വെടിക്കെട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.