ന്യൂദല്‍ഹി: അമിതഭാരവും പൊണ്ണതടിയുമുള്ളവരുടെ എണ്ണമെടുത്താല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് പഠനം.
ഇന്ത്യയില്‍ പ്രായമായവരില്‍ 20 ശതമാനവും കൗമാരക്കാരില്‍ 11 ശതമാനവുമാണ് അമിതവണ്ണം കണ്ടു വരുന്നത്. ഗ്ലോബല്‍ അലൈന്‍സ് ഫോര്‍ ഇമ്പ്രൂവ്ഡ് ന്യൂട്രീഷന്‍ (ഗെയിന്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഗര്‍ഭിണികളില്‍ പകുതിപേരും കുട്ടികളില്‍ 74 ശതമാനവും ക്ഷീണിതരായി കാണപ്പെടുന്നെന്നും പഠനം സൂചിപ്പിക്കുന്നു.
ആയിരം കുട്ടികളില്‍ 56 പേര് അഞ്ച് വയസ്സിന് മുമ്പായി മരിക്കുന്നു. അഞ്ച് വയസ്സിന് താഴെ തന്നെയുള്ള 47.9 ശതമാനം കുട്ടികള്‍ക്ക് വരള്‍ച്ച മുരടിക്കുന്നെന്നും പഠനം ചൂണ്ടികാണിക്കുന്നു.
അമേരിക്ക തന്നെയാണ് ഈ കാര്യത്തിലും ഒന്നാമത്. ചൈനയാണ് രണ്ടാം സ്ഥനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: