കാര്പ്പണ്യദോഷത്തെ പരിഹരിക്കുന്നതിനുള്ള ആത്മജ്ഞാനവും സ്വധര്മ്മനിര്വഹണത്തിന് പ്രേരകമായ ധര്മ്മാധര്മ്മവിവേകവുമാണ് അര്ജ്ജുനന് അപ്പോള്‍ വേണ്ടിയിരുന്നത്. അതുകൊണ്ടുമാത്രമേ അദ്ദേഹത്തിന് ശ്രേയസ്സ് ലഭിക്കുകയുള്ളൂ.
തന്റെ സുഹൃത്തമനായ ഭഗവാന് ശ്രീകൃഷ്ണന് അദ്ധ്യാത്മവിദേ്യാപദേശം നല്കി അര്‍ജ്ജുനന്റെ അജ്ഞാനം ഇല്ലാതാക്കി അദ്ദേഹത്തെ അമൃതവും അനര്‍ഘവും പൂര്‍ണവുമായ ആത്മഭാവത്തില്‍ ഉയര്‍ത്തുകയും ശരിയായ ധര്‍മ്മമാര്‍ഗം വിവരിച്ചുകൊടുത്തു സ്വധര്‍മ്മമായ യുദ്ധം നിഷ്കാമബുദ്ധിയോടുകൂടി നിര്‍വഹിക്കുവാന്‍ കരുത്തുള്ളവനാക്കിത്തീര്ക്കുകയും ചെയ്യും.
അര്‍ജ്ജുനനെ ആ നിലയില്‍ എത്തിക്കുവാന്‍ ശ്രീകൃഷ്ണന് പല മാര്‍ഗങ്ങളും അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം, രാജയോഗം തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടവയാണ്. പക്ഷേ ഈ മാര്‍ഗ്ഗങ്ങള്‍ കാണിച്ചതുകൊണ്ടു മാത്രം അര്ജ്ജുനന് തൃപ്തി വന്നില്ല. ഒടുവില്‍ തന്റെ വിശ്വരൂപംതന്നെ അര്ജ്ജുനന് ഭഗവാന് കാണിച്ചുകൊടുത്തു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: