ഇന്റര്‍ഗ്രേറ്റര്‍ പവര്‍ലൂം തൊഴിലാളികളെ തിരിച്ചെടുക്കണം: ബിഎംഎസ്

Thursday 9 April 2015 10:00 pm IST

കോട്ടയം: ഇന്റര്‍ഗ്രേറ്റര്‍ പവര്‍ലൂമിലെ ശമ്പളക്കുടിശിക ആവശ്യപ്പെട്ട യൂണിയന്‍ ഭാരവാഹിയടക്കമുള്ള തൊഴിലാളികളെ സസ്‌പെന്റ് ചെയ്ത മാനേജ്‌മെന്റ് നടപടിയില്‍ ബിഎംഎസ് പ്രതിഷേധിച്ചു. തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന്‍ നായര്‍ ആവശ്യപ്പെട്ടു. സൊസൈറ്റി ചെയര്‍മാന്റെ വീട്ടിലേക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ മേഖലാ സെക്രട്ടറി സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. രാജീവ്.ആര്‍, ഷാംപോള്‍കുര്യന്‍, എ.അജിത്ത്, പ്രദീപ്, മേഴ്‌സി, സരസമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.