കലവൂരില്‍ കടകളില്‍ വ്യാപക മോഷണം

Friday 10 April 2015 6:27 pm IST

മോഷ്ടാക്കള്‍ നശിപ്പിച്ച സ്റ്റുഡിയോയിലെ കമ്പ്യൂട്ടര്‍

മണ്ണഞ്ചേരി: കലവൂര്‍ ജങ്ഷനിലെ സ്റ്റുഡിയോയിലും സമീപത്തെ കടകളിലും കവര്‍ച്ച. പ്രീത നിവാസില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള മഹാരാജാ സ്റ്റുഡിയോയില്‍ നിന്നും പ്രിന്ററും, 2000 രൂപയും മോഷ്ടിച്ചു. സിപിഎം കലവൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിലെ അലമാര തുറന്ന് രേഖകള്‍ വലിച്ചെറിയുകയും ചെയ്തു. ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. രാജേഷിന്റെ തയ്യല്‍കട, രാജായുടെ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കട എന്നിവിടങ്ങളിലും കവര്‍ച്ച ശ്രമമുണ്ടായി. മൊബൈല്‍ ഫോണ്‍ കടയുടെ ഭിത്തി തുരന്നാണ് മോഷണത്തിന് ശ്രമിച്ചത് മണ്ണഞ്ചേരി പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.