രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

Friday 10 April 2015 6:40 pm IST

ഓടിക്കൊണ്ടിരുന്നപ്പോള്‍ അഗ്നിക്കിരയായ കാര്‍

കായംകുളം: രോഗിയുമായി പോയ കാറിന് തീപിടിച്ചു. വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏപ്രില്‍ ഒമ്പതിന് വൈകിട്ട് 3.15ന് ദേശീയപാതയില്‍ കൃഷ്ണപുരം തോട്ടവിള ഗവേഷണ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. കായംകുളത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ നിന്ന് ചികിത്സകഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വവ്വാക്കാവ് മണ്ണാന്റയ്യത്ത് സുബൈര്‍കുട്ടി-സുബൈദ ദമ്പതികള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത് ഉടന്‍ തന്നെ സുബൈര്‍ കാര്‍ നിര്‍ത്തി സുബെദയെ വലിച്ചിറക്കി രക്ഷപ്പെടുത്തുകയായിരുന്നു.
കാര്‍ കത്തുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. ഡാഷ്‌ബോര്‍ഡില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണം. സൂബൈര്‍കുട്ടിയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.