കൊച്ചി: വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ വേദപ്രചാരകരെ വാര്‍ത്തെടുക്കുന്നതിനായി പഠനകേന്ദ്രം ആരംഭിക്കുന്നു. പ്ലസ്ടു പാസായവരും വൈദിക വിഷയങ്ങളില്‍ അഭിരുചിയുള്ളവരും ധര്‍മ്മപ്രചാരണത്തിന് പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരുമായ ഏതാനും ആണ്‍കുട്ടികള്‍ക്കാണ് ആദ്യബാച്ചില്‍ പ്രവേശനം നല്‍കുക.
കേരളത്തിലെത്തിയ ആദ്യത്തെ ആര്യസമാജ പ്രചാരകനായിരുന്ന പണ്ഡിറ്റ് ഋഷിറാമിന്റെ നാമധേയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ സ്ഥാപനത്തില്‍ വൈദിക വിഷയങ്ങളില്‍ ഉന്നത പഠന ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈദികസാഹിത്യം (വേദങ്ങള്‍, ദര്‍ശനങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍), അഷ്ടാദ്ധ്യായി വ്യാകരണം, നിരുക്തം, ഛന്ദഃശാസ്ത്രം, വേദാംഗ ജ്യോതിഷം, യോഗപ്രാണായാമം എന്നിവക്കു പുറമേ മതങ്ങളുടെ താരതമ്യപഠനം, കമ്പ്യൂട്ടര്‍ പരി ജ്ഞാനം, ശാസ്ത്രാര്‍ത്ഥം(മതസംവാദങ്ങള്‍) നടത്തുന്നതിനുള്ള പരിശീലനം, ആയോ ധനകലകള്‍ എന്നിവയും പാഠ്യവിഷയങ്ങളായിരിക്കും. ആര്യസമാജത്തിലെ ഗുരുകു ലങ്ങളായ റോജഡ്, അജ്മീര്‍, ഉപദേശക് വിദ്യാലയ്(ഹിസ്സാര്‍) എന്നിവിടങ്ങളില്‍ നടത്തുന്ന വൈദിക പഠനത്തിന് സമാനമായ തരത്തില്‍ ആര്ഷപദ്ധതിയില് അധിഷ്ഠിതമായ അദ്ധ്യയനം നല്കാന് ഉതകുന്ന കേന്ദ്രമാണ് കേരളത്തില്‍ ആരംഭിക്കുന്നത്.
പ്രവേശന പരീക്ഷക്കും അഭിമുഖത്തിനും ശേഷം യോഗ്യരാണെന്ന് ബോദ്ധ്യപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളു. പഠനം, താമസം എന്നിവ സൗജന്യമായിരിക്കും. പഠനശേഷം ഇവര്‍ ധര്‍മ്മപ്രചാര പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടമെന്ന നിബന്ധനയുമുണ്ട്. ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്കൃതമായിരിക്കും.
ബ്രഹ്മചാരികള്‍ ഗുരുകുലത്തില്‍ തന്നെ താമസിച്ചു പഠിക്കണം. ഇടക്കാലത്ത് പുറത്ത് പോകാന്‍ അനുവാദമുണ്ടായിരിക്കില്ല. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദ്യാവാചസ്പതി, വേദവാചസ്പതി തുടങ്ങിയ ബിരുദങ്ങള്‍ നല്‍കുന്നതാണ്. അംഗീകൃത സര്‍വ്വകലാശാലാ ബിരുദ ബിരുദാനന്തര കോഴ്സുകളും ഇതോടൊപ്പം പഠിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം 2015 ഏപ്രില്‍ 20ന് മുമ്പായി ആര്യസമാജം, പണ്ഡിറ്റ് ലേഖ്റാം സ്മൃതി ഭവന്, വെള്ളിനേഴി തപാല്‍, പാലക്കാട്, 679504 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ : 9562529095.9446017440.
പ്രതികരിക്കാൻ ഇവിടെ എഴുതുക: