തിരുവനന്തപുരം: ഗവേഷണരംഗത്ത് കൂടുതല്‍ മുന്നോട്ടുപോകാനും നേട്ടങ്ങള്‍ കൈവരിക്കാനും കഴിയണമെന്ന് കേന്ദ്ര ആരോഗ്യമന്തി ജഗത് പ്രകാശ് നദ്ദ. ഏതുനേട്ടങ്ങള്ക്കും പിന്നില്‍ ഒരു സംഘമുണ്ടാകും. ഗവേഷണരംഗത്ത് ശാസ്ത്രജ്ഞന്മാരാണവര്. നേട്ടങ്ങളുടെ യഥാര്‍ത്ഥ ശില്പികളുമായ അവരുടെ സേവനം തിരിച്ചറിയണം. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ പുതിയ ഇക്യുബേഷന് സംവിധാനം ഉദ്ഘാടനം നിര്‍ഹിക്കുകയായിരുന്നു മന്ത്രി.
ഫലം കിട്ടുമ്പോള്‍ മാത്രമേ വിജയം അവകാശപ്പെടാനാകു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ മാതൃകാപരമാണ്, പല പൊതുമേഖലാ സ്ഥാപനങ്ങളേയും സര്‍ക്കാരിനു സഹായിക്കേണ്ടിവരുമ്പോള് ലാറ്റക്സ് തുടര്‍ച്ചയായി ലാഭത്തിലാണ്.
170 രാജ്യങ്ങളിലേക്ക് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഉല്പന്നങ്ങള് കയറ്റിയയക്കുന്നു എന്നത് രാഷ്ട്രത്തിന് അഭിമാനം നല്‍കുന്നതാണ്.നദ്ദ പറഞ്ഞു.എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ എം.അയ്യപ്പന് അധ്യക്ഷത വഹിച്ചു. പത്മശ്രീ ഡോ.മാര്‍ത്താണ്ഡം പിള്ള, ഡോ. സി ജോണ്‍ പണിക്കര്‍, ഡോ എസ്.വാസുദേവന്‍, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്, സി ശിവന്‍കുട്ടി, അഡ്വ.ജെ ആര് പത്മകുമാര്‍, അഡ്വ സുരേഷ്, നിംസ് എംഡി ഫൈസല്ഖാന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: