മഞ്ചേരി ബ്രഹ്മസ്ഥാന പ്രതിഷ്ഠാ മഹോത്സവം 23ന്

Saturday 11 April 2015 7:56 pm IST

മഞ്ചേരി(മലപ്പുറം): മഞ്ചേരി മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ പുതിയതായി പണികഴിപ്പിച്ച ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവം 23ന് നടക്കും. സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഇടവേളകള്‍ക്ക് ശേഷം മഞ്ചേരിയിലെത്തുന്ന അമ്മയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ്് നടക്കുന്നത്. 23ന് രാവിലെ 10.25ന് താഴികക്കുട പ്രതിഷ്ഠ, 11.05ന് പ്രാണപ്രതിഷ്ഠ എന്നിവ നടക്കും. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹപ്രഭാഷണവും ഭക്തിഗാനസുധയും ധ്യാനപരിശീലനവും ഉണ്ടാവും. തുടര്‍ന്ന് അമ്മ ദര്‍ശനം നല്‍കും. 24ന് രാവിലെ ഏഴിന് ശനിദോഷ നിവാരണ പൂജ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.