ആലപ്പുഴ: പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തോടെ കെപിഎംഎസ് 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായി. സമുദായ ഐക്യത്തിന്റെ വിളംബരമായിരുന്നു നഗരത്തില്‍ രണ്ടു കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പടുകൂറ്റന്‍ പ്രകടനം. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ സഭാ സന്ദേശം നല്കി. ആര് രാജേഷ് എം എല്‍ എ, സാബു കാരശേരി, സി. സി. ബാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കാലാശാല സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: