ശ്രീ ശ്രീ രവിശങ്കര്‍ 18ന് കേരളത്തില്‍

Saturday 11 April 2015 10:14 pm IST

കൊച്ചി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ 18 നു കേരളത്തിലെത്തും. മൂന്ന് ദിവസം കേരളത്തിലുണ്ടാകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12.30നു ആര്‍ട്ട് ഓഫ് ലിവിങ് സുദര്‍ശന ക്രിയയുടെ ഹാപ്പിനസ് പ്രോഗ്രാമിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ ഹാപ്പിനസ് പ്രോഗ്രാമിലും വൈകിട്ട് 6.30നു കാലടി- തോട്ടുവ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമ സമുച്ചയത്തില്‍ നടക്കുന്ന സത്സംഗത്തിലും ഗുരുജി പങ്കെടുക്കുമെന്നും പറഞ്ഞു. 19നു രാവിലെ ഏഴ് മണിക്ക് തോട്ടുവ ആശ്രമത്തില്‍ ഗുരുജിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാരുദ്രാഭിഷേകം നടക്കും. പൂജയില്‍ 7000ത്തിലധികം ആളുകള്‍ പങ്കെടുക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ കലൂര്‍ ഐഎംഎ ഹാളില്‍ ഫെയ്ത്ത് ഇന്‍ ആക്ഷന്‍ അന്താരാഷ്ട്ര സെമിനാര്‍ നടക്കും. സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രവിശങ്കര്‍ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.30നു വെല്ലിങ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൗണ്ടില്‍ നടക്കുന്ന ജനം ടെലിവിഷന്റെ ഉദ്ഘാടന ചടങ്ങിലും ഗുരുജി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ പി.വി. ദേവരാജ്, ജനറല്‍ കണ്‍വിനര്‍ കെ. ജയകൃഷ്ണന്‍, മീഡിയ കോര്‍ഡിനേറ്റര്‍ കെ. നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.