കടം വീട്ടാന്‍ അച്ഛന്‍ പതിനാലുകാരിയെ വിറ്റു!

Saturday 11 April 2015 10:14 pm IST

നെടുങ്കണ്ടം: വട്ടിപ്പലിശക്കാരന് കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ പതിനാലുവയസുകാരിയെ അച്ഛന്‍ ബ്ലേഡുകാരന് വിറ്റതായി പരാതി. ഉടുമ്പന്‍ചോല മാവടി സ്വദേശിനിയായ ഒന്‍പതാംക്ലാസുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സമീപവാസികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പിതാവ് വാങ്ങിയ പണം തിരികെ നല്‍കാന്‍ നിവര്‍ത്തിയില്ലാതെ വന്നതോടെ കുട്ടിയെ പലിശക്കാരനായ തമിഴ്‌നാട് സ്വദേശിക്ക് വിവാഹം കഴിച്ച് നല്‍കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂള്‍ അടച്ചതിന് ശേഷം കുട്ടിയെ സമീപവാസികള്‍ ആരും കണ്ടിട്ടില്ല. ദീര്‍ഘനാളായി കടം വാങ്ങിയ പണത്തെച്ചൊല്ലി വീട്ടില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ പെണ്‍കുട്ടി തമിഴ്‌നാട്ടിലെ തങ്ങളുടെ തറവാട്ടുവീട്ടില്‍ ഉണ്ടെന്ന് പോലീസിനോട് പറഞ്ഞു. വിവാഹം നടന്നതായി ഇയാള്‍ നാട്ടുകാരോടു പറഞ്ഞതായും അറിവുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതായും തമിഴ്‌നാട് പോലീസുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതായും നെടുങ്കണ്ടം എസ്‌ഐ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.