ബംഗളൂരു: കരീബിയന്‍ കരുത്തിന്റെ വന്യത അവാഹിച്ച് ക്രിസ് ഗെയ്ല് താണ്ഡവമാടിയപ്പോള്‍ ഐപിഎല്‍ എട്ടാം പതിപ്പിലെ കന്നി അംഗത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 177 റണ്‍സ് മറികടക്കാനിറങ്ങിയ ബംഗളൂരുവിന് അടിക്കടി വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഗെയ്ല് ഒരു വശത്ത് ഗെയ്ല് നിലയുറപ്പിക്കുകയായിരുന്നു.
ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം ബാക്കിനില്‍ക്കെ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെവെച്ചാണ് ഗെയില്‍ പുറത്തായത്. ഏഴ് ഫോറും ഏഴ് സിക്സറുകളും അടക്കം 56 പന്തില്‍ 96 റണ്‍സായിരുന്നു ഗെയിലിന്റെ സംഭാവന.
ഒരു ഓവറും മൂന്ന് വിക്കറ്റും ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. പത്തൊന്‍പതാം ഓവറിലെ അവസാന പന്ത് ബൗണ്ടറിലേക്ക് പായിച്ച് അബു അഹമ്മദാണ് ബംഗളൂരുവിന് വിജയമുറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: