പാരീസ്: ഭാരതം സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ലോക സമാധാനത്തിന് സംഭാവന നല്‍കുക എന്നത് ഭാരതത്തിന്റെ കടമയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. സമാധാനം ആഗ്രഹിക്കുന്നതു കൊണ്ട് തന്നെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്നത് ഭാരതത്തിന്റെ അവകാശമാണെന്നും മോദി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേ നാളുകളായി രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഭാരതം യാചിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ അത് അവകാശപ്പെടുകയാണ്. ഭാരതം ലോക സമാധനത്തിനു വേണ്ടി നിലകൊണ്ട മഹാത്മ ഗാന്ധി, ശ്രീ ബുദ്ധന് തുടങ്ങിയവരുടെ നാടാണ്. ഭാരതത്തിന് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുക എന്നതാണ് അവര്‍ക്ക് നല്കാനാവുന്ന ഏറ്റവും വലിയ ആദരവ്. പൂര്‍വികര്‍ ഇത്തരത്തിലൊരു പാരമ്പര്യം ബാക്കി വച്ചതില്‍ ഇന്ത്യ അഭിമാനിക്കുന്നുന്നും മോദി പറഞ്ഞു.
ചരിത്രം പരിശോധിച്ചാല്‍ ഭാരതം ഒരിക്കലും യുദ്ധത്തിന് വേണ്ടി നിലകൊണ്ടിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് ഭാരതവും ഭാഗവാക്കായിട്ടുണ്ടെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: