മുംബൈ: എല്ലാ ബാങ്കുകളുടേയും ബാലന്‍സ് അറിയാനുള്ള സൗകര്യവുമായി റിസര്‍വ് ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യാജമാണെന്നു റിസര്‍വ് ബാങ്ക്.
ഇത്തരമൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ലെന്നും ഇടപാടുകാര്‍ വഞ്ചിതരാകരുതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
ബാങ്കുകള്‍ സ്വന്തം നിലയില്‍ പുറത്തിറക്കിയിട്ടുള്ള ആപ്പുകള്‍ സുരക്ഷിതമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: