തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തയച്ചു.
കെ എം മാണിക്കും ജോസ് കെ. മാണിക്കുമെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു പി സി ജോര്‍ജ് മുഖ്യമന്ത്രിക്കു നല്കിയ കത്തും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണു കത്തിലെ പ്രധാന ആവശ്യം.
ജോര്‍ജിനെ ചോദ്യം ചെയ്യണമെന്നും തെളിവുകളും രേഖകളും പിടിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: