തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലിലേയ്ക്ക് അംഗങ്ങളെ നിശ്ചയിച്ചതില്‍ വെട്ടിനിരത്തല്‍ ഉണ്ടായിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഏകകണ്ഠമായിട്ടായിരുന്നു അംഗങ്ങളേയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും നിയമിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനത്തേക്കും തര്‍ക്കമുണ്ടായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ മേയ് 14നു രാജ്യവ്യാപകമായി പ്രക്ഷോഭണം നടത്താന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.
ആദിവാസികള്‍ പീഡിപ്പിക്കപ്പെട്ട വയനാട് അമ്പലവയലില്‍ ഈ മാസം 21ന് സിപിഐ എംഎല്‍എമാരുടെ സംഘം സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: