സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ലോഗോ പ്രകാശിപ്പിച്ചു

Sunday 12 April 2015 6:31 pm IST

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ലോഗോ കെ.സി വേണുഗോപാല്‍ എംപി നടി ഗൗതമി നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

ആലപ്പുഴ: പ്രസ് ക്ലബും ശങ്കേഴ്‌സ് ഹെല്‍ത്ത്‌കെയറും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ലോഗോ കെ.സി വേണുഗോപാല്‍ എംപി നടി ഗൗതമി നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംഘചിപ്പിക്കുന്നതും മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പരിപാടികളുടെ സംഘാടകരാകുന്നതും കായികമേഖലയില്‍ ജനങ്ങള്‍ കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ സാധിക്കുമെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. ക്യത്യമായ വ്യായാമം ഉണ്ടെങ്കിലേ ചെയ്യുന്ന ജോലിയിലും ജീവിതത്തിലും സന്തോഷം ലഭിക്കൂവെന്ന് ലോഗോ സ്വീകരിച്ച ശേഷം ഗൗതമി നായര്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി കെ.ജി മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.എഫ്. നൗഫല്‍, ശങ്കേഴ്‌സ് ഹെല്‍ത്ത്‌കെയര്‍ മേധാവി ഡോ. മണികുമാര്‍, കണ്ണന്‍ നായര്‍, എസ്. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.