മുഹമ്മ: സംസ്ഥാന സീനിയര്‍ യൂത്ത് അത്ലറ്റിക്സില് മുഹമ്മ എബി വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബോബി സാബു സ്വര്‍ണമെഡല്‍ നേടി. ട്രിപ്പിള്‍ ജംപില്‍ 14.42 മീറ്റര്‍ ചാടിയാണ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. ഗോവയില്‍ ഏപ്രില്‍ 16 മുതല്‍ 18വരെ നടക്കുന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ഇതോടെ കൈവന്നു. മുഹമ്മ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആര്യക്കര പുതുപ്പമ്പില് സാബുവിന്റെയും ബീനയുടെയും മകനാണ്. ദേശീയ കായിക താരം സനിത സഹോദരിയാണ്. കായിക അധ്യാപകന് വി. സവിനയനാണ് പരിശീലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: