കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം

Sunday 12 April 2015 6:34 pm IST

ആലപ്പുഴ: രവി കരുണാകരന്‍ റോഡില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ജങ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഏപ്രില്‍ 13 മുതല്‍ 28 വരെ ഈ റോഡില്‍ കൂടിയുളള വാഹനഗതാഗതം നിരോധിച്ചതായി നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ഇരുമ്പ് പാലം വൈഎംസിഎ വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഫയര്‍ സ്‌റ്റേഷന്‍ റോഡിലൂടെ കല്ലുപാലം വഴി പോകണം. കലവൂര്‍ ഭാഗത്തു നിന്ന് വരുന്ന സ്വകാര്യ ബസുകളും, വാഹനങ്ങളും വൈഎംസിഎയില്‍ നിന്ന് തിരിഞ്ഞ് തെക്കോട്ട് പോകേണ്ടതും മണ്ണഞ്ചേരി ഭാഗത്തുനിന്നു വരുന്ന സ്വകാര്യബസുകളും വാഹനങ്ങളും ജില്ലാ കോടതി പാലത്തിന്റെ വടക്കേകരയിലൂടെ പടിഞ്ഞാറോട്ട് വന്ന്  വൈഎംസിഎ വഴി പോകേണ്ടതുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.