മാരകായുധങ്ങളുമായി യുവാക്കള്‍ പിടിയില്‍

Sunday 12 April 2015 6:38 pm IST

മാരകായുധങ്ങളുമായി പിടിയിലായ യുവാക്കള്‍

ആലപ്പുഴ: മാരകായുധങ്ങളുമായി മൂന്ന് യുവാക്കളെ സൗത്ത് പോലീസ് പിടികൂടി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് കല്ലുപുരയ്ക്കല്‍ രഞ്ജു (26), 16-ാം വാര്‍ഡ് കണ്ണാട്ടുവെളിയില്‍ അരുണ്‍ (21), ഒന്നാം വാര്‍ഡ് ആലുംപുറത്ത് ഷാനു (22) എന്നിവരെയാണ് ഇന്നലെ രാവിലെ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പിടികൂടിയത്. സൗത്ത് സിഐ: മനോജ് കബീര്‍, എസ്‌ഐ: സുധീര്‍, സിപിഒമാരായ പ്രവീണ്‍, ജഗദീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പട്രോളിങ്ങിനിടെ കുതിരപ്പന്തി ഭാഗത്ത് വച്ച് ഇവരെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.