പാട്ന: നേതൃത്വമില്ലാതെ ഉഴലുന്ന കോണ്‍ഗ്രസിനെ ബീഹാറില്‍ മീരാകുമാര്‍ നയിച്ചേക്കും. മുന്‍ ലോക്സഭാ സ്പീക്കറായ മീരാ കുമാര്‍ തന്റെ പിതാവ് ജഗജീവന്‍ റാമിന്റെ ജന്മവാര്ഷികത്തില് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുവാന്‍ കഴിഞ്ഞ ദിവസം ബീഹാറില്‍ എത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നയിക്കുവാന്‍ ഇപ്പോള്‍ നേതാക്കളില്ലാത്ത അവസ്ഥായണുള്ളത്.
പട്ടികജാതി വിഭാഗങ്ങള്‍ സംഘടിപ്പിച്ച ജഗജീവന്‍ റാമിന്റെ 108-ാം ജന്മവാര്ഷികത്തില് മീരാകുമര് പങ്കെടുത്തിരുന്നു.
താന്‍ ബീഹാറില്‍ എപ്പോഴും ഉണ്ടെന്നും ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കുകയുണ്ടായി. മീരാകുമാര്‍ നേതൃത്വത്തിലേക്ക് വന്നാല്‍ മഹാദളിത് വോട്ടുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: