കോട്ടയം: നാലുപതിറ്റാണ്ടായി മാധ്യമരംഗത്തെ വേറിട്ട ശബ്ദമായി നിലനില്‍ക്കുന്ന ജന്മഭൂമിയുടെ കോട്ടയം എഡീഷന് പ്രവര്‍ത്തനം പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ച് ഇന്ന് കോട്ടയം തിരുനക്കര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും.
ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്, ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍, ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. സദാശിവന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: