തിരുവനന്തപുരം: ഗുരുജി സേവാ സമിതിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ കേന്ദ്ര മന്ത്രി അഡ്വ. പൊന്‍ രാധാകൃഷ്ണന് സമ്മാനിച്ചു. പത്ര മാധ്യമപുരസ്കാരം ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് മന്ത്രി സമ്മാനിച്ചു.
ഗുരുജി ആതുര സേവന പുരസ്കാരം പത്മശ്രീ ഡോ. കെ.പി. ഹരിദാസിനും ചലച്ചിത്ര പുരസ്കാരം സംവിധായകന് പ്രിയദര്‍ശനനും, ദൃശ്യമാധ്യമ പുരസ്കാരം അമൃത ടിവി, സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഹരി എസ്. കര്‍ത്തയ്ക്കും,
സംഗീത രംഗത്തെ മികവിനുള്ള പുരസ്കാരം എം.ജി. ശ്രീകുമാറിനും സാമൂഹ്യ സേവാ പുരസ്കാരം സുരേഷ് യുഎഇ എന്നിവര്‍ക്കും സമ്മാനിച്ചു. പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഗുരുജി ചികിത്സാ സഹായ വിതരണം ഡോ. ബിജു രമേശ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: