ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നീസിലെ അഭിമാന താരം സാനിയ മിര്‍സ ലോകത്തിന്റെ നെറുകയില്‍. ഫാമിലി സര്‍ക്കിള്‍ കപ്പില്‍ സ്വിറ്റ്സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസുമൊത്ത് കിരീടം ചൂടിയ സാനിയ വനിതാ ഡബിള്‍സിലെ ഒന്നാം നമ്പര്‍ താരമായി ചരിത്രം സൃഷ്ടിച്ചു. ഇത്തരമൊരു നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. കലാശക്കളിയില്‍ ഓസ്ട്രേലിയയുടെ കാസെ ഡല്ലക്വ- ക്രൊയേഷ്യയുടെ ഡാരിജ ജുറാക് ജോടിയെയാണ് സാനിയ- ഹിംഗ്സ് കൂട്ടുകെട്ട് തുരത്തിയത് (6-0, 6-4).
ഫാമിലി സര്‍ക്കിള്‍ കപ്പിലെ ജയത്തോടെ സാനിയക്ക് 470 റാങ്കിങ് പോയന്റുകള്‍ ലഭിച്ചു. ഇതോടെ സാനിയ (7965) ഇറ്റലിയുടെ സാറ എറാനി, റോബര്‍ട്ട വിന്‍സി (ഇരുവര്‍ക്കും 7640 പോയന്റ്) എന്നിവരെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: