ഒല്ലൂര്‍: തൃശൂരിലെ പുത്തൂരിനു സമീപമുള്ള ചെമ്പക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
സതീശന്, ഭാര്യ പറമ്പത്ത് അമ്പിളി, മകന് അരവിന്ദ് എന്നിവരാണ് മരിച്ചത്. സതീശനും ഭാര്യയും തൂങ്ങിമരിച്ച നിലയിലായിരുന്നു.
മകന് അരവിന്ദന് വിഷംകഴിച്ച് മരിച്ച നിലയിലും. വിഷം കഴിച്ച മറ്റൊരു മകന് ആദിത്യനെ അതീവഗുരുതരാവസ്ഥയില്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: