ഹൈദരാബാദ്:കനത്ത മഴയെ തുടര്‍ന്ന് അന്ധ്രയിലും തെലങ്കാനയിലുമായി 10 ഓളം പേര് മരിച്ചു. മണ്ണിടിച്ചിലിലും വീടുകള്‍ തകര്‍ന്നും ഒഴുക്കില്പെട്ടുമാണ് ആളുകള്‍ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറായി നിര്‍ത്താതെ തുടരുന്ന മഴയില്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍കൃഷിയും മറ്റു കൃഷികളും നഴിച്ചു.
അതേസമയം ശക്തമായ കാറ്റ് വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: