ന്യൂദല്‍ഹി: ബാര്‍ കേസില്‍ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി ഈ മാസം 20ലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന ബാറുടമകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കിയാല് മതിയെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ മദ്യനയം വിവേചനാപരമാണെന്നും ഹൈക്കോടതി വസ്തുതതകള്‍ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസഹര്‍ജിയും ഇതിനോടൊപ്പം പരിഗണിക്കും.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കിയാല് മതിയെന്ന സര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: