ഹാനോവര്‍: ‘മേക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാകൂ, ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇന്ത്യയില്‍ വ്യാപാരം ചെയ്യാനെത്തുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. അതിനുതടസ്സം സൃഷ്ടിക്കുന്ന ഏത് നിയമവും പരിഷ്കരിക്കും. നമുക്കൊരുമിച്ച് മുന്നേറാം. വളരാം.
ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം കൊള്ളൂ. വരൂ, ഇന്ത്യയില്‍ നിക്ഷേപിക്കൂ, നിര്‍മിക്കൂ’ ജര്‍മനിയിലെ ഹാനോവര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം കമ്പനികളുടെ മേധാവികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന.
ഫ്രാന്‍സ് സന്ദര്‍ശനം വിജയകരമായതിന് ഫ്രാന്‍സ് സര്‍ക്കാറിനോടും അവിടത്തെ ജനതയോടും നന്ദിപറഞ്ഞ് മോദി ‘ട്വീറ്റ്’ ചെയ്തു. ഇംഗ്ലീഷിലും ഫ്രഞ്ചിലും ട്വീറ്റ് ചെയ്ത മോദി തന്നോടുപ്രകടിപ്പിച്ച താത്പര്യം എന്നും ഓര്‍ക്കുമെന്നും പറഞ്ഞു.
മൂന്നുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ജര്‍മനിയിലെത്തിയ മോദി ഹാനോവറില്‍ ജര്‍മനിയിലെ വ്യവസായക്കമ്പനികളുടെ സി.ഇ.ഒ.മാരുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുത്തു. അതിനുശേഷം ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായും മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ കൂടി പങ്കാളിയായ ഹാനോവര്‍ മേളയിലെ ഇന്ത്യാ പവലിയന് മെര്‍ക്കലും മോദിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഹാനോവറില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: