വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണം

Monday 13 April 2015 6:43 pm IST

ചേര്‍ത്തല: വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നും പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നതുവരെ തൈക്കാട്ടുശേരി തുറവൂര്‍ ജങ്കാര്‍ സര്‍വ്വീസ് തുടരണമെന്നും താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. രൂക്ഷമായ കുടിവെളള പ്രശ്‌നം നേരിടുന്ന ചേര്‍ത്തല താലൂക്കില്‍ ജപ്പാന്‍ കുടിവെളളം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെ യോഗം അഭിനന്ദിച്ചു. കെ.കെ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.ബി. ഷിബുകുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മാവതിയമ്മ, കടക്കരപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാര്‍, കെ. സൂര്യദാസ്, പി. രമേശപ്പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.