യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

Monday 13 April 2015 6:48 pm IST

മാരാരിക്കുളം: ബൈക്കിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി സംസാര വൈകല്യമുള്ള ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് സര്‍വോദയപുരത്താണ് സംഭവം. ഒറ്റ മുറിയുള്ള വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന യുവതിയെ ബര്‍മൂഡ ധരിച്ചെത്തിയ യുവാവും വെള്ള മുണ്ടുടുത്ത യുവാവും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.