ആലപ്പുഴ: എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച പ്രതികള്‍ റിമാന്‍ഡില്‍. പുന്നപ്ര എസ്ഐ സാംമോനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ കരുവാറ്റ പഞ്ചായത്ത് പാറപ്പളളി വീട്ടില്‍ ബിജു (34) ഇയാളുടെ സഹോദരന് സജി (36) എന്നിവരെയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. ശനിയാഴ്ച വൈകിട്ട് ആറോടെ ദേശീയപാതയില്‍ കളര്‍കോട് ബ്ലോക്ക് ജങ്ഷനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി ജയമോഹന്റെ പേരില്‍ കേസെടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: