വീട് പൂര്‍ണമായും കത്തി നശിച്ചു; അഞ്ച് ലക്ഷത്തിന്റെ നഷ്ടം

Monday 13 April 2015 7:00 pm IST

പള്ളിപ്പുറം: വീട് പൂര്‍ണമായും കത്തി നശിച്ചു; നിര്‍ധന കുടുംബം വഴിയാധാരമായി. അഞ്ചു ലക്ഷത്തിന്റെ നഷ്ടം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് ആനകുതതിയില്‍ സിബി ജോസഫിന്റെ വീടാണ് മാര്‍ച്ച് 12ന് ഉച്ചയോടെ കത്തിയമര്‍ന്നത്. സിബിയും കുടുംബവും പള്ളിയില്‍ പോയിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഇലക്‌ട്രോണിക് മെക്കാനിക്കായ സിബി പാല ഭരണങ്ങാനം സ്വദേശിയാണ്. അഞ്ചു വര്‍ഷം മുമ്പാണ് ഇവിടെ പഞ്ചായത്ത് ഓഫീസിന് എതിര്‍വശമുള്ള വ്യവസായ വികസന കേന്ദ്രത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായുള്ള പുനരധിവാസ കേന്ദ്രത്തില്‍ താമസമാക്കിയത്. വീട് കത്തുമ്പോള്‍ സമീപവാസികളാരും അടുത്തുണ്ടായിരുന്നില്ല. ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമന സേന എത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, കിടക്ക, കട്ടില്‍, അലമാര തുടങ്ങിയ സാമഗ്രികളും, വസ്ത്രങ്ങളും വിവിധ രേഖകളും അഗ്‌നിക്കിരയായി. അപകട കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.