കട്ടപ്പന: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിനൊപ്പം പാലായിലും മത്സരിക്കുമെന്നും മാണിയെ 25000 വോട്ടിന് പരാജയപ്പെടുത്തുകയുമാണ് തന്റെ ലക്ഷ്യമെന്നും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് പി.സി ജോര്‍ജ്ജ് പറഞ്ഞു കട്ടപ്പനയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വിരുദ്ധപോരാട്ടത്തിനാണ് ഇനി കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മാണിയോട് വ്യക്തി വൈരാഗ്യമില്ല അഴിമതിക്കെതിരായ തന്റെ യുദ്ധത്തില്‍ മാണി എതിര് സ്ഥാനത്ത് വരുന്നത് സ്വാഭാവികം മാത്രമാണ്.
മാണി നടത്തിയിരിക്കുന്ന അഴിമതിയുടെ കണക്ക് ഉമ്മന്‍ ചാണ്ടിക്കും അറിയാം. പെണ്മാഫിയായുടെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: