പ്രധാനമന്ത്രിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് മമത

Monday 13 April 2015 7:29 pm IST

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ശാരദാ ചിട്ടിത്തട്ടിപ്പ്‌ക്കേസിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനോട് പാര്‍ട്ടിയുടെ കണക്കുകള്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ് അയച്ചതാണ് മമതയെ പ്രകോപിതയാക്കിയത്. സിബിഐ മമതയുടെ കീഴിലാണെന്നും അദ്ദേഹം അറിയാതെ ഇതൊന്നും നടക്കില്ലെന്നും മമത ആരോപിക്കുന്നു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞിനോടനുബന്ധിച്ച് നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത. രാജ്യത്ത് മറ്റൊരു പാര്‍ട്ടിക്കും ഇത്തരത്തില്‍ ഒരു നോട്ടീസ് നല്‍കിയിട്ടില്ല. തൃണമൂലിന് മാത്രമാണെന്നും അവര്‍ പറഞ്ഞു. ഇത് ബിജെപിയുടെ രാഷ്ട്രീയ യുദ്ധമാണെന്നും അവര്‍ ആരോപിച്ചു. രാഷ്ട്രീയമായിപോരാടാതെ സിബിഐയെ ഉപയോഗിച്ച് യുദ്ധം ചെയ്യുകയാണ്. ഇതിനെല്ലാം പശ്ചിമ ബംഗാള്‍ ജനത മറുപടി പറയുമെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.